ഭര്‍ത്താവ് ഗള്‍ഫിലായ 30കാരിക്ക് 23 കാരനുമായി അവിഹിത ബന്ധം; മൂക്ക് മുറിച്ചെടുത്ത് നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 29th January 2020 11:46 AM  |  

Last Updated: 29th January 2020 11:48 AM  |   A+A-   |  

 

അയോധ്യ: അവിഹിതബന്ധം തുടര്‍ന്ന യുവാവിന്റെയും യുവതിയുടെയും മൂക്ക് മുറിച്ചെടുത്ത് നാട്ടുകാര്‍. അയോധ്യജില്ലയിലെ കാന്ദ്പിപ്ര ഗ്രാമത്തിലെ നാട്ടുകാരാണ് അവിഹിത ബന്ധം തുടര്‍ന്ന പങ്കാളികളുടെ മൂക്ക് മുറിച്ചെടുത്തത്. ചൊവ്വാഴ്ചയാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ പങ്കാളികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് കാമുകന്‍ യുവതിയുടെ വീട്ടിലെത്തിയത്. ഇരുവരെയും ഭര്‍ത്താവിന്റെ പിതാവും ബന്ധുക്കളും കൈയോടെ പിടികൂടുകയായിരുന്നു. ഇരുവരെയും പിടികൂടിയ ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടുകയും ശേഷം ബന്ധുക്കള്‍ ഇവരുടെ മൂക്ക് അറുത്തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ പൊലിസിന് കൈമാറി. പൊലീസാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മായി അപ്പനും ബന്ധുക്കളും അറസ്റ്റിലായതായി അയോധ്യ എസ്എസ്പി ആശിഷ് തിവാരി പറഞ്ഞു. ഇരുവരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.