കൊടും തണുപ്പായിട്ടും ഷഹീന്‍ ബാഗില്‍ ഒരാളുപോലും മരിക്കാത്തത് എന്താണ്? ; വീണ്ടും ദിലീപ് ഘോഷ്, വിവാദം 

കൊടും തണുപ്പായിട്ടും ഷഹീന്‍ ബാഗില്‍ ഒരാളുപോലും മരിക്കാത്തത് എന്താണ്? ; വീണ്ടും ദിലീപ് ഘോഷ്, വിവാദം 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത: കൊടും തണുപ്പായിട്ടു പോലും ഷഹീന്‍ ബാഗിലെ സമരത്തില്‍ എന്താണ് ഒരാള്‍ക്കു പോലും ജീവന്‍ നഷ്ടപ്പെടാത്തതെന്നു പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഒരാള്‍ക്കും അസുഖം പോലും വരാത്തത് അദ്ഭുതമാണെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ പറഞ്ഞു. 

മൂന്നു വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ നോട്ടു പിന്‍വലിച്ചപ്പോള്‍ നോട്ടുകള്‍ മാറുന്നതിനായി വരിനിന്നവര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് മമത ബാനര്‍ജി പറഞ്ഞത്. രണ്ടും മൂന്നും മണിക്കൂര്‍ വരി നില്‍ക്കുമ്പോള്‍ ജനങ്ങള്‍ മരിച്ചുവീഴുന്ന ഈ നാട്ടില്‍ കൊടും തണുപ്പില്‍ കഴിഞ്ഞിട്ടും ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ഒ്ന്നും സംഭവിക്കുന്നില്ല. സ്ത്രീകളും കുട്ടികളും അഞ്ചു ഡിഗ്രിയില്‍ താഴെയുള്ള താപനിലയില്‍ ഇരുന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. എന്ത് അമൃതാണ് അവര്‍ കഴിക്കുന്നത്? എനിക്ക് അത്ഭുതം തോന്നുന്നു'.. ദിലീപ് ഘോഷ് പറഞ്ഞു.

ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ദിവസവും 500 രൂപ വച്ച് ലഭിക്കുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. എന്താണ് സത്യമെന്നറിയില്ല. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ചുള്ള സത്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതു പോലെ ഷഹീന്‍ ബാഗിനെ കുറിച്ചുള്ളതും പുറത്തു വരും- ദിലീപ് ഘോഷ് പറഞ്ഞു.

'ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളെയും സഹോദരിമാരെയും ബലാത്സംഗത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്യും' എന്നു ബിജെപി എംപി പര്‍വേശ് വര്‍മ പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com