'അലിഗഡിലെ രാജ്യവിരുദ്ധര്‍ പട്ടികളെ പോലെ ചാകും'; വിവാദ പ്രസംഗവുമായി ബിജെപി നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2020 10:53 AM  |  

Last Updated: 30th January 2020 10:53 AM  |   A+A-   |  

 

ലഖ്‌നോ: അലിഗഡ് സര്‍വകലാശാലയില്‍ ദേശവിരുദ്ധ സമരം നടത്തുന്നര്‍ പട്ടികളെ പോലെ ചാകുമെന്ന് ബിജെപി മന്ത്രി. അലിഗഡ് സര്‍വകലാശാലയുടെ പേര് മാറ്റി ഹിന്ദു സര്‍വകലാശാലയെന്നാക്കണമെന്നും ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ് പറഞ്ഞു. അലിഗഡ് സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ സമരം നയിക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം. അവരെ അങ്ങോട്ട് അയക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ത്യയിലിരുന്ന് പൗരത്വനിയമത്തിനെതിരെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും രഘുരാജ് സിങ് പറഞ്ഞു. രാജ്യത്ത് ഒരു ശതമാനം ആളുകള്‍ മാത്രമാണ് പൗരത്വനിയമത്തെ എതിര്‍ക്കുന്നത്. ഞങ്ങളുടെ നികുതി പണത്തില്‍ നിന്ന് തിന്നിട്ട് ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കില്ല. എല്ലാ വിശ്വാസികളുടെതുമാണ് ഇന്ത്യ. മോദിക്കും യോഗിക്കുമെതിരായ മുദ്രാവാക്യം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടണമെന്ന രഘുരാജ് സിങിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.