ബസന്തപഞ്ചമിയില്‍ ഗംഗാ സ്‌നാനത്തില്‍ മുഖ്യമന്ത്രി ; കൂടെ മന്ത്രിമാരും ( വീഡിയോ)

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌നാനം
ബസന്തപഞ്ചമിയില്‍ ഗംഗാ സ്‌നാനത്തില്‍ മുഖ്യമന്ത്രി ; കൂടെ മന്ത്രിമാരും ( വീഡിയോ)

ലക്‌നൗ : ബസന്തപഞ്ചമിയോട് അനുബന്ധിച്ച് ഗംഗാനദിയില്‍ മുങ്ങിക്കുളിച്ച് പ്രാര്‍ത്ഥനാചടങ്ങില്‍ പങ്കെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ് രാജിലെ സംഗാം ഘട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ സ്‌നാനം. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌നാനം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം, മന്ത്രിമാരായ മഹേന്ദ്രസിങ്, സിദ്ധാര്‍ത്ഥ് നാഥ് സിങ്, നന്ദ ഗോപാല്‍ ഗുപ്ത നന്ദി തുടങ്ങിയവര്‍ സ്‌നാനത്തില്‍ പങ്കുചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങും മുഖ്യമന്ത്രിക്കൊപ്പം സ്‌നാനത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com