'കഷ്ടം തന്നെ വിശ്വപൗരാ...!'; അയ്യങ്കാളിയുടെയും നെഹ്‌റുവിന്റെയും വേഷത്തില്‍ കുട്ടികള്‍; ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമാക്കി തരൂര്‍, രൂക്ഷ വിമര്‍ശനം

നെഹ്‌റുവിന്റെയും അയ്യങ്കാളിയുടെയും വേഷം കെട്ടിയ കുട്ടികളെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകങ്ങളാക്കി തിരുവനന്തപുരം എംപി ശശി തരൂര്‍.
'കഷ്ടം തന്നെ വിശ്വപൗരാ...!'; അയ്യങ്കാളിയുടെയും നെഹ്‌റുവിന്റെയും വേഷത്തില്‍ കുട്ടികള്‍; ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമാക്കി തരൂര്‍, രൂക്ഷ വിമര്‍ശനം

നെഹ്‌റുവിന്റെയും അയ്യങ്കാളിയുടെയും വേഷം കെട്ടിയ കുട്ടികളെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകങ്ങളാക്കി തിരുവനന്തപുരം എംപി ശശി തരൂര്‍. ട്വിറ്ററിലാണ് തരൂര്‍ കുട്ടികളുടെ ചിത്രം ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകം എന്ന തരത്തില്‍ പ്രചരിപ്പിച്ചത്. 

'തിരുവനന്തപുരത്തെ രണ്ടുകുട്ടികള്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി വേഷം കെട്ടി'യെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

ട്വീറ്റിന് എതിരെ നിരവധി പേര്‍ രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രിയുടെയും അയ്യങ്കാളിയുടെയും രൂപം പോലും തിരിച്ചറിയാന്‍ തരൂരിന് സാധിക്കുന്നില്ലെന്നാണ് വിമര്‍ശനം.

സ്വന്തം പാര്‍ട്ടിയുടെ സമുന്നതനായ നേതാവിനെ തിരിച്ചറിയാന്‍ സാധിക്കാത്ത ആളെങ്ങനെ അയ്യങ്കാളിയെ തിരിച്ചറിയുമെന്നും പരിഹാസമുണ്ട്. നെഹ്‌റു മുസ്ലിം ആണെന്ന് സമ്മതിച്ചോയെന്നും ചിലര്‍ പരിഹസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com