കൊറോണ വൈറസ്; ഹോമിയോ മരുന്ന് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം, വിമര്‍ശനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2020 08:07 AM  |  

Last Updated: 30th January 2020 08:07 AM  |   A+A-   |  

coronaa

 

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്ന് ഫലപ്രദമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളും ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. 

എന്നാല്‍, കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഹോമിയോ ഫലപ്രദമാണെന്ന ആയുഷ് മന്ത്രാലയത്തിന്റെ നിലപാടിന് വിമര്‍ശിച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങള്‍ ഉയരുന്നത്. ഹോമിയോപതി, യുനാനി മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് മൈക്രോബയോളജി പാഠ്യപദ്ധതിയിലുണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് വിദഗ്ധരുള്‍പ്പെടെ രംഗത്തെത്തുന്നത്. 

തുടര്‍ച്ചയായി മൂന്ന് ദിവസം വെറുംവയറ്റില്‍ ഹോമിയോ മരുന്നായ ആഴ്‌സനിക് ആല്‍ബം 30 കഴിക്കണം, കൊറോണ വൈറസ് ബാധയ്ക്കുള്ള സാഹചര്യം തുടരുകയാണെങ്കില്‍ ഓരോ മാസം കൂടുമ്പോഴും മരുന്ന് ഇതേ രീതിയില്‍ കഴിക്കണം എന്നെല്ലാമാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നത്.