നിര്‍ഭയ : അക്ഷയ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

വധശിക്ഷയില്‍ ഇളവ് തേടി നിര്‍ഭയ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടുണ്ട്
നിര്‍ഭയ : അക്ഷയ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി


ന്യൂ!ഡല്‍ഹി: വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിങ് താക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു.

അതിനിടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകന്‍ എ പി സിങ് ഡല്‍ഹി വിചാരണ കോടതിയെ സമീപിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ദയാഹര്‍ജി അടക്കം അവസാനത്തെ പ്രതിയുടെ കൂടി നിയമസാധ്യതകള്‍ അവസാനിക്കുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നാണ് ആവശ്യം.

വധശിക്ഷയില്‍ ഇളവ് തേടി നിര്‍ഭയ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. നേരത്തെ മറ്റൊരു പ്രതിയായ മുകേഷ് സിങും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് രാഷ്ട്രപതി തള്ളുകയായിരുന്നു. സുപ്രീം കോടതി  തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെയായിരുന്നു മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയത്. രാഷ്ട്രപതി  ദയാഹര്‍ജി നിരസിച്ചതിനെതിരെയും മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com