നാലാം ക്ലാസുകാരനെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കുടക് ജില്ലയിൽ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുൾ റഷീദ് മദനിയെയാണ് പള്ളൂർ പൊലീസ് അറസ്റ്റു ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മം​ഗലൂരു: നാലാംക്ലാസ് വിദ്യാർഥിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കർണാടകയിൽ കുടക് ജില്ലയിൽ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുൾ റഷീദ് മദനിയെയാണ് (30) പള്ളൂർ പൊലീസ് അറസ്റ്റു ചെയ്തത്. പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ അധ്യാപകനായിരുന്നു അബ്ദുൾ റഷീദ്.

ഒരുമാസം മുമ്പാണ് ഇയാൾ മദ്രസയിൽ അധ്യാപകനായി എത്തുന്നത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കർണാടകയിൽ നിന്ന് അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പുതുച്ചേരി പോക്സോ കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com