ചാണകവും ​ഗോമൂത്രവും കൊറോണ വൈറസിനെ തടയും; വിചിത്ര വാ​ദവുമായി ഹിന്ദു മഹാസഭാ അധ്യക്ഷൻ

By സമകാലിക മലയാളം ഡെസ്‌  |   Published: 31st January 2020 09:12 PM  |  

Last Updated: 31st January 2020 10:15 PM  |   A+A-   |  

chakrapani

 

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയ്ക്ക് വ്യത്യസ്തമായ ചികിത്സാ വാദവുമായി രംഗത്തു വന്നിരിക്കുകയാണ് ഹിന്ദു മഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് രോഗ ബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണി മഹാരാജിന്റെ കണ്ടുപിടിത്തം.

ചാണകവും ഗോമൂത്രവും രോഗ ബാധ തടയും. മന്ത്രം ജപിച്ച് ശരീരത്തിൽ ചാണകം തേക്കുന്നതും വൈറസ് ബാധ തടയാൻ പര്യാപ്തമാണെന്നാണ് ചക്രപാണിയുടെ അവകാശവാദം. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം നടത്തുമെന്നും ചക്രപാണി പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് ബാധ ചികിത്സിക്കാനും പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന അടക്കമുള്ളവ പുറപ്പെടുവിച്ച കൃത്യമായ മാർഗ നിർദേശങ്ങൾ നിലനിൽക്കെ പല വിചിത്ര വാദങ്ങളും ഉയർന്നു വരുന്നുണ്ട്. അതിനിടെയാണ് ഇത്തരത്തിലൊരു അവകാശവാദവുമായി ഹിന്ദു മഹാസഭയുടെ അധ്യക്ഷൻ രം​ഗത്തെത്തിയത്.