കശ്മീരില്‍ വാഹനപരിശോധനയ്ക്കിടെ ഭീകരരുടെ വെടിവെപ്പ് ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

പരിശോധനയ്ക്കായി പൊലീസ് വാഹനം തടഞ്ഞപ്പോഴാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ നഗ്രോതയില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ നഗ്രോതയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ടോള്‍പ്ലാസയിലാണ് ഏറ്റുമുട്ടലുണ്ടായത്. ട്രക്കിലുണ്ടായ തീവ്രവാദികള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിശോധനയ്ക്കായി പൊലീസ് വാഹനം തടഞ്ഞപ്പോഴാണ് വെടിവെപ്പുണ്ടായത്.

ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. നാല് തീവ്രവാദികളാണ് ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നതെന്ന് ജമ്മു ഐജി മുകേഷ് സിങ് പറഞ്ഞു. രക്ഷപ്പെട്ട ഭീകരര്‍ സമീപത്തെ കാട്ടിലൊളിച്ചു. ഇവര്‍ക്കായി പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചു.

ഭീകരര്‍ അടുത്തിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഗ്രൂപ്പില്‍പ്പെട്ടവരാണെന്നാണ് കരുതുന്നതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. കത്വ- ഹിരാനഗര്‍ അതിര്‍ത്തി വഴിയാകാം ഇവര്‍ രാജ്യത്തേക്ക് കടന്നത്. ശ്രീനഗറിലേക്ക് പോകുകയായിരുന്നു ഇവരെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അന്വേഷണം നടന്നുവരികയാണെന്നും ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com