കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇലക്ട്രിക് സ്‌കൂട്ടര്‍, രണ്ട് രൂപയ്ക്ക് ആട്ട; ശുദ്ധജലം; ഡല്‍ഹിയിലെ ബിജെപി വാഗ്ദാനങ്ങള്‍

വികസനത്തിന്റെ ബുള്ളറ്റ് ട്രയിന്‍ ബിജെപി തലസ്ഥാനനഗരിയില്‍ ഓടിക്കുമെന്ന് നിതിന്‍ ഗ്ഡ്കരി
കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇലക്ട്രിക് സ്‌കൂട്ടര്‍, രണ്ട് രൂപയ്ക്ക് ആട്ട; ശുദ്ധജലം; ഡല്‍ഹിയിലെ ബിജെപി വാഗ്ദാനങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ സങ്കല്‍പ് പത്ര പുറത്തിറക്കി.  കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രകാശ് ജാവേദ്കര്‍, ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ബിജെപി പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്നാണ് സങ്കല്‍പ് പത്ര പുറത്തിറക്കിയത്. 

തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി ചരിത്രമെഴുതുമെന്നും ഡല്‍ഹിയുടെ ഭാവി ബിജെപി മാറ്റിയെഴുതുമെന്നും ഗഡ്കരി പറഞ്ഞു.വികസനത്തിന്റെ ബുള്ളറ്റ് ട്രയിന്‍ ബിജെപി തലസ്ഥാനനഗരിയില്‍ ഓടിക്കുമെന്ന് നിതിന്‍ ഗ്ഡ്കരി പറഞ്ഞു. 

നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. എല്ലാവര്‍ക്കും രണ്ട് രൂപയ്ക്ക് ആട്ട, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, വെള്ളത്തിനും ഇലക്ട്രിസിറ്റിക്കും സബ്‌സിഡി, ശുദ്ധജലം, അഴിമതിയില്ലാത്ത ഭരണം, പാവപ്പെട്ട വിധവകളുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനായി 51,000 രൂപ ധനസഹായം എന്നിങ്ങനെ നീളുന്നു വാഗ്ദാനങ്ങള്‍.

10 ലക്ഷം പേര്‍ക്ക് തൊഴില്‍, സ്ത്രീകളുടെ സുരക്ഷയ്്ക്കായി റാണി ലക്ഷ്മി ബായ് പദ്ധതി. ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി  10,000 കോടി രൂപ ചെലവഴിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com