ചൈനയില്‍ നിന്നെത്തുന്നവരെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റും; പ്രത്യേക നിരീക്ഷണ കേന്ദ്രം സജ്ജം

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷണത്തിനായി സൈിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും
ചൈനയില്‍ നിന്നെത്തുന്നവരെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റും; പ്രത്യേക നിരീക്ഷണ കേന്ദ്രം സജ്ജം

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷണത്തിനായി സൈിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും. ഇതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങള്‍ (ക്വാറന്റൈന്‍) സംവിധാനമൊരുക്കി.

ഹരിയാനയിലെ മാനസെറിലാണ് ക്വാറന്റൈന്‍ തയ്യാറാക്കിയിരിക്കുന്നത്. രോഗം സ്ഥിരീക്കുന്നവരെ ഡല്‍ഹി എയിംസിലേക്ക് മാറ്റും.മുന്നൂറിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് എത്തുന്നത്. ഇവരെ കൊണ്ടുവരാനായി പ്രത്യേക വിമാനം പുറപ്പെട്ടു.

ഇന്ത്യയിലെത്തിക്കുന്ന വിദ്യാര്‍ത്ഥികളെ ആഴ്ചകളോളം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കും. ഇതിനുള്ള സംവിധാനവും പ്രത്യേക കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

വുഹാനില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ സൈന്യത്തിന്റെ മെഡിക്കല്‍ സംഘവും എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റിയും സംയുക്തമായി പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com