പ്രതികളുടെ വധ ശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് അഭിഭാഷകൻ വെല്ലുവിളിച്ചു; നിര്‍ഭയയുടെ അമ്മ

വധ ശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ മുഖത്തു നോക്കി വെല്ലുവിളിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പരാതിപ്പെട്ടു
പ്രതികളുടെ വധ ശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് അഭിഭാഷകൻ വെല്ലുവിളിച്ചു; നിര്‍ഭയയുടെ അമ്മ

ന്യൂഡൽഹി: വധ ശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ മുഖത്തു നോക്കി വെല്ലുവിളിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പരാതിപ്പെട്ടു. പ്രതികളുടെ അഭിഭാഷകനായ എപി സിങാണ് വെല്ലുവിളി നടത്തിയത്. നീതി നടപ്പാകുമെന്ന് പ്രതീക്ഷയില്ല. എന്നാൽ പോരാട്ടം തുടരുമെന്നും ആശാദേവി പറഞ്ഞു.  

നിര്‍ഭയ കേസ് പ്രതികളുടെ വധ ശിക്ഷ നാളെ നടപ്പാക്കില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ വധ ശിക്ഷ നടപ്പാക്കുന്നത് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തടഞ്ഞത്. ഈ വിധിക്ക് പിന്നാലെയായിരുന്നു ആശാദേവിയുടെ പ്രതികരണം.

ദയാ ഹര്‍ജി തീര്‍പ്പാകാത്തതിനാല്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജിയിലാണ് ഉത്തരവ്. രണ്ട് പ്രതികള്‍ കൂടി ദയാ ഹര്‍ജി നല്‍കാനുള്ളതിനാല്‍ ശിക്ഷ നടപ്പാക്കല്‍ നീളുമെന്നുറപ്പായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com