യുപിയില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് മരണം

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു
യുപിയില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഉത്തര്‍പ്രദേശിലെ ഷമ്‌ലി ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അഞ്ച് പേരുടേയും മൃതദേഹം കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com