ഒരാളും പുറത്തിറങ്ങരുത്; മുംബൈയില്‍ നിരോധനാജ്ഞ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2020 02:39 PM  |  

Last Updated: 01st July 2020 02:40 PM  |   A+A-   |  

covid_19_mumbai

ഫയല്‍ ചിത്രം

 

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്നാണ് പൊലീസിന്റെ ഉത്തരവ്. രാത്രിസമയത്ത് കണ്ടയ്ന്‍മെന്റ് സോണിനു പുറത്തും ഇതു ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രണായ അശോക് ഉത്തരവില്‍ പറയുന്നു.

കണ്ടയ്ന്‍മെന്റ് സോണില്‍ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുത്. പകലും രാത്രിയും ഇതു ബാധകമാണ്. കണ്ടയ്ന്‍മെന്റ് സോണിനു പുറത്ത് രാത്രി കാലത്ത് ആരും പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്.

കോവിഡ് വ്യാപനം രൂക്ഷമായി കൂടുതല്‍ മരണം ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം ഉത്തരവിറക്കിയതെന്ന് പൊലീസ് പറഞ്ഞു. പൊതു, സ്വകാര്യ ഇടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് രോഗം വ്യാപിക്കാന്‍ ഇടയാക്കും.