കശ്മീരിലെ സോപോറില്‍ ഭീകരാക്രമണം : ജവാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

. പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു
കശ്മീരിലെ സോപോറില്‍ ഭീകരാക്രമണം : ജവാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു


കശ്മീര്‍ : ജമ്മു കശ്മീരിലെ സോപാറില്‍ ഭീകരാക്രമണം. പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.

വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് സിആര്‍പിഎഫ് ജവാന്മാരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം സൈന്യം വളഞ്ഞതായും, ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതായും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com