കോവിഡിനെതിരായ വാക്‌സിന്‍ ഇന്ത്യ ആദ്യം കണ്ടുപിടിക്കുമോ?;മനുഷ്യനില്‍ പരീക്ഷണത്തിന് അനുമതി, കോവാക്‌സിന്‍ 

കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി.
കോവിഡിനെതിരായ വാക്‌സിന്‍ ഇന്ത്യ ആദ്യം കണ്ടുപിടിക്കുമോ?;മനുഷ്യനില്‍ പരീക്ഷണത്തിന് അനുമതി, കോവാക്‌സിന്‍ 

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ മനുഷ്യനില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനിക്ക് മനുഷ്യനില്‍ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കുന്നത്.

ഭാരതി ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന മരുന്നിന് ഈ ആഴ്ചയുടെ തുടക്കത്തിലാണ് മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ഒന്നും രണ്ടും ഘട്ടങ്ങളിലുളള വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാനാണ് പച്ചക്കൊടി കാണിച്ചത്. കോവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നതില്‍ ഇത് വലിയ മുന്നേറ്റമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ലോകത്താകമാനം കോവിഡിനെതിരെ നൂറിലധികം വാക്‌സിന്‍ പരീക്ഷണങ്ങളാണ് നടക്കുന്നത്.  

ഹൈദരാബാദില്‍ കമ്പനിയുടെ  കീഴിലുളള ജെനോം വാലിയിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.  വാക്‌സിന്‍ പരീക്ഷണത്തിന് മുന്‍പ് നടത്തുന്ന പഠനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ കമ്പനിക്ക് അനുവാദം നല്‍കിയത്. കോവാക്‌സിന്റെ ഉപയോഗം മൂലം  രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടായ പ്രതികരണം ഉള്‍പ്പെടെയുളള ഫലങ്ങളാണ് കമ്പനി ഡ്രഗ്‌സ് കണ്‍ട്രോളറിന് മുന്‍പാകെ സമര്‍പ്പിച്ചത്. ജൂലൈയില്‍ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com