ഗൽവാനിൽ നിന്ന് പിൻമാറാമെന്ന് ചൈന; പാം​ഗോങിൽ വിട്ടുവീഴ്ചയില്ല

ഗൽവാനിൽ നിന്ന് പിൻമാറാമെന്ന് ചൈന; പാം​ഗോങിൽ വിട്ടുവീഴ്ചയില്ല
ഗൽവാനിൽ നിന്ന് പിൻമാറാമെന്ന് ചൈന; പാം​ഗോങിൽ വിട്ടുവീഴ്ചയില്ല

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ സംഘർഷ മേഖലയിലെ ചില ഭാ​ഗങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ധാരണ. ഇതു  സംബന്ധിച്ച നിബന്ധനകളിൽ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് ഇരു രാജ്യങ്ങളുടെയും സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സേനയ്ക്കായി പതിനാറാം കോർ കമാൻഡർ ലഫ്നന്റ് ജനറൽ ഹരീന്ദർ സിങ്ങും ചൈനയിലെ സൗത്ത് ഷിൻജിയാങ് മേഖലാ ചീഫ് മേജർ ജനറൽ ലിയൂ ലിന്നുമാണ് ചർച്ച നടത്തിയത്.

ലഡാക്കിലെ 14, 15, 17 പട്രോളിങ് പോയിന്റുകളിൽനിന്നുള്ള സൈനിക പിൻമാറ്റം സംബന്ധിച്ചാണ് നിലവിൽ ധാരണയിലെത്തിയിരിക്കുന്നത്. ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയുടെ അതിർത്തി രേഖയിൽ നിന്ന് നൂറിലധികം മീറ്ററുകൾ അകലേയ്ക്ക് ചൈനീസ് സൈന്യത്തെ പിൻവലിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പാൻഗോങ് തടാക മേഖലയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചുഷുലിൽ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ച 12 മണിക്കൂറോളം നീണ്ടു. പ്രശ്ന പരിഹാരത്തിനായി തുടർച്ചയായി നടക്കുന്ന ചർച്ചകളിൽ മൂന്നാമത്തേതാണ് ഇത്.

ഗൽവാൻ താഴ്‍വരയിൽ ഇന്ത്യയുടെ അതിർത്തിയിൽനിന്നു നൂറിലധികം മീറ്ററുകൾ പിന്നിലേക്കു ചൈനീസ് സൈന്യത്തെ പിൻവലിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പാംഗോങ് തടാകത്തോടു ചേർന്ന പ്രദേശത്തെ സംഘർഷ സാഹചര്യം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതിയില്ലെന്നും വിവരമുണ്ട്. പാംഗോങ്ങിന്റെ കാര്യത്തിൽ ചൈനീസ് കമാൻ‍ഡർമാർ യാതൊരു തരത്തിലും വഴങ്ങുന്നില്ലെന്നാണു കേന്ദ്ര സർക്കാർ വൃത്തങ്ങളിൽനിന്നുള്ള സൂചന.

22-ന് രാവിലെ 11.30 മുതൽ രാത്രി 10.30 വരെ നീണ്ട ചർച്ചയിൽ ഗാൽവൻ താഴ്വര, ഹോട്ട് സ്പ്രിങ്, പാംഗോങ് തടാകം എന്നിവിടങ്ങളിൽ നിന്ന് സേനാപിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയായിരുന്നു. ചൈനയുടെ വാക്ക് വിശ്വസിച്ച് ഇന്ത്യ സൈന്യത്തെ പിൻവലിച്ചു തുടങ്ങിയെങ്കിലും ധാരണയ്ക്കു വിരുദ്ധമായി ചൈന കൂടുതൽ സ്ഥലങ്ങളിൽ കടന്നുകയറി സൈനിക വിന്യാസവും നിർമാണവും നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com