ചൈനയുമായുള്ള 4ജി സാങ്കേതികവിദ്യ കരാര്‍ ബിഎസ്എന്‍എല്‍ റദ്ദാക്കും

4ജി നെറ്റ് വര്‍ക്ക് നവീകരണത്തിനായി പുതിയ ടെണ്ടര്‍ ഉടന്‍ പുറത്തിറക്കും
ചൈനയുമായുള്ള 4ജി സാങ്കേതികവിദ്യ കരാര്‍ ബിഎസ്എന്‍എല്‍ റദ്ദാക്കും


ന്യൂഡല്‍ഹി: ചൈനയ്ക്ക് എതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ.ചൈനയുമായുള്ള 4 ജി സാങ്കേതികവിദ്യ ഉപകരണ കരാറുകള്‍ ബിസ്എന്‍എല്ലും എടിഎന്‍എല്ലും റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 4ജി നെറ്റ് വര്‍ക്ക് നവീകരണത്തിനായി പുതിയ ടെണ്ടര്‍ ഉടന്‍ പുറത്തിറക്കും. ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാവും പുതിയ കരാറുകള്‍. 

ദേശീയ പാത വികസന പദ്ധതികളില്‍ ചൈനീസ് കമ്പനികളെ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു. സംയുക്ത സംരംഭ പദ്ധതികളില്‍ പങ്കാളികളാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ പോലും ചൈനീസ് നിക്ഷേപകരെ ഒഴിവാക്കുമെന്ന് ഗഡ്കരി പറഞ്ഞു.

ദേശീയ പാത നിര്‍മ്മാണത്തിനായി ചൈനീസ് കമ്പനികള്‍ക്ക് സര്‍ക്കാര്‍  അനുമതി നല്‍കില്ല. സംയുക്തസംരഭത്തിലൂടെ വന്നാല്‍ പോലും അനുവദിക്കില്ലെന്ന ഉറച്ചനിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചതെന്ന് ഗഡ്കരി പറഞ്ഞു. 

ദേശീയപാത വികസന പദ്ധതികളില്‍ പങ്കെടുക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരും. കരാറില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കാനുള്ള ചട്ടങ്ങളും കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യ എന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 

യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ കഴിഞ്ഞദിവസം കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com