ഭാംഗ് ചേര്‍ത്ത കറി കൂട്ടി ഭക്ഷണം കഴിച്ച കുടുംബം ആശുപത്രിയില്‍

ഭാംഗ് ചേര്‍ത്ത കറി കൂട്ടി ഭക്ഷണം കഴിച്ച കുടുംബം ആശുപത്രിയില്‍
ഭാംഗ് ചേര്‍ത്ത കറി കൂട്ടി ഭക്ഷണം കഴിച്ച കുടുംബം ആശുപത്രിയില്‍

കനൗജ്:  ലഹരി പദാര്‍ഥമായ ഭാംഗ് ചേര്‍ത്ത കറി കൂട്ടി ഭക്ഷണം കഴിച്ച കുടുംബം ആശുപത്രിയില്‍. ഉലുവച്ചെടി ആണെന്നു കരുതി ഇവര്‍ ഭാംഗ് നിര്‍മിക്കുന്ന ഒരിനം കഞ്ചാവ് ചെടിയുടെ ഇലകള്‍ അരച്ചു കറിയില്‍ ചേര്‍ക്കുകയായിരുന്നെന്നാണ് സൂചന.

ഉണങ്ങിയ ഉലുവച്ചെടി ആണെന്നു പറഞ്ഞ് അലല്‍വാസിയായ നാവല്‍ കിഷോര്‍ ആണ്, ആശുപത്രിയിലായ ഓം പ്രകാശിന് കഞ്ചാവ് ഇലകള്‍ നല്‍കിയത്. ഓംപ്രകാശിന്റെ മകന്‍ നിതിഷ് ഇത് സഹോദരിക്കു നല്‍കിയ സഹോദരി ചെടി അരച്ച് കറിയില്‍ ചേര്‍ക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ബോധരഹിതരായി വീണതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇവരെ കനൗജ് ജില്ലാ ആശുപത്രിയില്‍ ആക്കുകയായിരുന്നു.

വീട്ടില്‍നിന്ന് ശേഷിച്ച ഭാംഗ് പൊലീസ് പിടിച്ചെടുത്തു. കിഷോറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com