ഭീകരരുടെ വെടിയേറ്റ് വീണ അച്ഛന്റെ ദേഹത്ത് ഇരുന്ന് കരയുന്ന മൂന്ന് വയസുകാരന്‍; കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് സുരക്ഷാ സേന ( ചിത്രങ്ങള്‍)

ജമ്മു കശ്മീരിലെ സോപാറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് 3 വയസുകാരനെ സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി
ഭീകരരുടെ വെടിയേറ്റ് വീണ അച്ഛന്റെ ദേഹത്ത് ഇരുന്ന് കരയുന്ന മൂന്ന് വയസുകാരന്‍; കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് സുരക്ഷാ സേന ( ചിത്രങ്ങള്‍)

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ സോപാറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് 3 വയസുകാരനെ സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. ഭീകരരുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ട അച്ഛന്റെ ദേഹത്ത് കയറി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിനെയാണ് സുരക്ഷാ സേന സാഹസികമായി രക്ഷിച്ചത്. കുട്ടിയെ സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ രക്ഷിച്ച് കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ദിവസങ്ങളില്‍ സുരക്ഷാ സേനയും ഭീകരരുമായുളള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ന് സോപാറില്‍ നടന്ന ഭീകരാക്രമണത്തില്‍ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. വെടിവയ്പില്‍ പരിക്കേറ്റ രണ്ട് സിആര്‍പിഎഫ് ജവാന്മാരുടെ നില അതീവ ഗുരുതരമാണ്.

ഏറ്റുമുട്ടലിനിടെയാണ് മൂന്ന് വയസുകാരന്റെ അച്ഛന് വെടിയേറ്റത്. കശ്മീര്‍ സ്വദേശിയായ ബാഷിര്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.അച്ഛന്റെ ദേഹത്ത് ഇരുന്ന് കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com