രാജ്യത്ത് പന്ത്രണ്ട് ദിവസത്തിനിടെ രണ്ടുലക്ഷം കോവിഡ് കേസുകള്‍; രോഗവ്യാപനം രൂക്ഷം

ഇന്ത്യയില്‍ കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ടുലക്ഷത്തോളം കോവിഡ് കേസുകള്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ടുലക്ഷത്തോളം കോവിഡ് കേസുകള്‍. തുടക്കത്തില്‍ ചെറിയ തോതിലുളള രോഗവ്യാപനം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രൂക്ഷമായി തുടരുന്നു എന്ന് കാണിക്കുന്നതാണ് കണക്കുകള്‍. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷം കടന്നിരിക്കുകയാണ്.

ഇന്നലെ 18653 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 18000ലധികം കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച 18,522 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. തിങ്കളാഴ്ച ഇത് 20000ത്തോളമായിരുന്നു. 19,459 രോഗബാധിതരെയാണ് കണ്ടെത്തിയത്. ഞായറാഴ്ചയും 20000ന് അടുത്തായിരുന്നു രോഗബാധിതര്‍. 19,906 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്. ഒരു കോടി എട്ടുലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ബ്രസീലില്‍ മരണസംഖ്യ 60000 കടന്നു.ലോകത്ത് 5,18,921 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

അമേരിക്കയിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. 28 ലക്ഷത്തോളം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചത്. ബ്രസീലാണ് തൊട്ടുപിന്നില്‍. 14 ലക്ഷം. റഷ്യയില്‍ ആറര ലക്ഷം പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.

മരണസംഖ്യയിലും അമേരിക്കയാണ് മുന്‍പില്‍. ഒന്നേകാല്‍ ലക്ഷം പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ബ്രസീലില്‍ 60,632 പേര്‍ രോഗബാധിച്ച് മരിച്ചപ്പോള്‍ ബ്രിട്ടണ്‍, ഇറ്റലി എന്നിവിടങ്ങളില്‍ യഥാക്രമം 43,991, 34,778 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയില്‍ 17000ന് മുകളിലാണ് മരണസംഖ്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com