സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

വീട്ടുടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

ചെന്നൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് യുവാക്കള്‍  ശ്വാസം മുട്ടി മരിച്ചു. തൂത്തുക്കുടി ജില്ലയിലെ കെയ്‌ല ചേക്കരക്കുടി ഗ്രാമത്തില്‍ ടാങ്ക് വൃത്തിയാക്കാനെത്തിയവരാണ് മരിച്ചത്. പാണ്ഡി( 24) ,  ബാല (23),  ഇസാക്കി രാജ (20), ദിനേശ് (20) എന്നിവരാണ് മരിച്ചത്.

മൂന്നാം റൗണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ഇവര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്. ഒരാള്‍ ബോധരഹിതനായി സെപ്റ്റിക് ടാങ്കില്‍ വീണപ്പോള്‍ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് മറ്റുള്ളവര്‍ അപകടത്തില്‍പ്പെട്ടത്. ഒരാളെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ള മൂന്ന് പേരും സെപ്റ്റിക് ടാങ്കില്‍വച്ചുതന്നെ മരിച്ചു.

യുവാക്കള്‍ സെപ്റ്റിക് ടാങ്കില്‍ വീണതറിഞ്ഞ ഉടനെ ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തത്തെിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൂത്തുക്കുടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വീട്ടുടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com