കോവിഡില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര, കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്, മരണം 8376; 24 മണിക്കൂറിനിടെ 6364 വൈറസ് ബാധിതര്‍

24 മണിക്കൂറിനിടെ 6364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
കോവിഡില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര, കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്, മരണം 8376; 24 മണിക്കൂറിനിടെ 6364 വൈറസ് ബാധിതര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്. ഇതുവരെ 1,92,990 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 6364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 198 പേരുടെ മരണം കോവിഡ് മൂലമാണെന്നും കണ്ടെത്തി. കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ സംഭവിച്ച 150 മരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇതിന് പുറമേ 48 മരണങ്ങള്‍ കൂടി കോവിഡ് ബാധിച്ചാണ് സംഭവിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലവില്‍ സംസ്ഥാനത്ത് 79,911 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 1,04,687 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 8376 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ രണ്ടാം ദിവസവും കര്‍ണാടകയില്‍ 1500ലധികം കേസുകള്‍. ഇന്ന് 1694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10608 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 21 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 471 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കര്‍ണാടക ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 19710 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8805 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 293 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 1502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 889 കേസുകളും ബംഗളൂരു നഗരത്തില്‍ നിന്നാണ്. 

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,02,721 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1385 പേര്‍ രോഗം ബാധിച്ച് മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 64പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്് ജീവന്‍ നഷ്ടമായത്. ഈ സമയത്ത് 4329 പേര്‍ക്ക് രോഗബാധ ഉണ്ടായതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ബിഹാറില്‍ 519 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 10911 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 8211 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2615 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും ബിഹാര്‍ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിമാചല്‍ പ്രദേശില്‍ 1021 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 344 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com