നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെച്ചു, തീയതികള്‍ ചുവടെ 

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെച്ചു
നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെച്ചു, തീയതികള്‍ ചുവടെ 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെച്ചു. സെപ്റ്റംബര്‍ 13 ലേക്ക് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര മാനവിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. സെപ്്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്ന് രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലൈ 18 മുതല്‍ 23 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയും ഗുണമേന്മയുളള പഠനവും ഉറപ്പുവരുത്താനാണ് നീട്ടിവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.  നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയിലുളള സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.  

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ നീട്ടി വയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com