അമ്മയുടെ ഫോണിൽ പതിനേഴുകാരന്റെ പബ്ജി കളി, ഓൺലൈൻ പഠനമെന്ന് കരുതി മാതാപിതാക്കൾ; നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ

സർക്കാർ ഉദ്യോ​ഗസ്ഥനായ പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയിരുന്ന തുകയാണ് പബ്ജി കളിച്ച് തീർത്തത്
അമ്മയുടെ ഫോണിൽ പതിനേഴുകാരന്റെ പബ്ജി കളി, ഓൺലൈൻ പഠനമെന്ന് കരുതി മാതാപിതാക്കൾ; നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ

ചണ്ഡിഗഢ്: ഓൺലൈൻ മൊബൈൽ ​ഗെയിമായ പബ്ജി കളിച്ച് പതിനേഴുകാരൻ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. ടൂർണമെന്റുകൾ പാസാകാനും ആർട്ടിലറി, വെർച്വൽ അമ്യൂണിഷൻ തുടങ്ങിയ ഇൻ ആപ്പ് ഘടകങ്ങൾ വാങ്ങാനുമാണ് തുക വിനിയോ​ഗിച്ചത്. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലെ തുകയാണ് ഇതിനായി ചിലവിട്ടത്. പഞ്ചാബിലാണ് സംഭവം.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണമെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാർത്ഥി ഫോൺ കൈക്കലാക്കിയത്. മകൻ നിരന്തരമായി ഫോൺ ഉപയോ​ഗിച്ചപ്പോൾ ഓൺലൈൻ പഠനമായിരിക്കുമെന്ന് മാതാപിതാക്കളും കരുതി. ഫോണിൽ സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേർഡും അടക്കം മകന് അറിയാമായിരുന്നു. ഒരു മാസം കൊണ്ടാണ് 16 ലക്ഷം രൂപ പബ്ജി മൊബൈൽ ഐറ്റംസ് വാങ്ങുന്നതിനായി ഉപയോഗിച്ചത്.

സർക്കാർ ഉദ്യോ​ഗസ്ഥനായ പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയിരുന്ന തുകയാണ് പബ്ജി കളിച്ച് തീർത്തത്. ബാങ്കിൽ നിന്ന് വന്നിരുന്ന മെസേജുകൾ ഡിലീറ്റ് ചെയ്തിരുന്നതായും കുട്ടിയുടെ പിതാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com