കോവിഡെന്ന് തെറ്റിദ്ധരിപ്പിച്ചു, മരുന്നു വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു കൊണ്ടുപോയി; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, ആണ്‍കുട്ടികള്‍ക്കെതിരെ കേസ്  

കോവിഡാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂര്‍: കോവിഡാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. കോവിഡ് ഭേദമാകാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി മരുന്ന് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇവര്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പിടികൂടി. കൂട്ടുപ്രതിക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഛത്തീസ്ഗഡിലാണ് സംഭവം. പെണ്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആണ്‍കുട്ടികള്‍ വിശ്വസിപ്പിച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്ത ആശുപത്രിയില്‍ നിന്ന് കോവിഡ് ഭേദമാകാനുളള മരുന്ന് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇവര്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. തന്നെ ആണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ വീട്ടുകാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രദേശത്തുളള ആണ്‍കുട്ടികള്‍ ചേര്‍ന്ന് സഹോദരിയെ വിളിച്ചു കൊണ്ടുപോയതായി ഇളയ സഹോദരന്‍ വീട്ടുകാരോട് പറഞ്ഞു. കോവിഡ് ഭേദമാകാന്‍ തൊട്ടടുത്ത ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയതെന്നും ഇളയ സഹോദരന്‍ വ്യക്തമാക്കി. തുടര്‍ന്ന് വീട്ടില്‍ എത്തിയ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് തുറന്നുപറയുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com