ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ഒരുലക്ഷത്തിലേക്ക്; ഇന്ന് ജീവന്‍ നഷ്ടപ്പെട്ടത് 55പേര്‍ക്ക്; പുതുതായി 2632 കേസുകള്‍

തലസ്ഥാനത്ത് ഇന്ന്് 2632 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
ഫയൽ ചിത്രം
ഫയൽ ചിത്രം


ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഇന്ന്് 2632 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 55 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 97,200 ആയി ഉയര്‍ന്നു.

68,256 പേര്‍ രോഗമുക്തി നേടി.  25,940 പേരാണ് ഇപ്പോഴും ചികിത്സയിലുളളത്. ആകെ 3004 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

9,925 ആര്‍ടിപിസിആര്‍ ടെസ്റ്റുകളും 13,748 ആന്റിജെന്‍ ടെസ്റ്റുകളും ഇന്ന് നടത്തി. 6,20,378 ടെസ്റ്റുകളാണ് ഡല്‍ഹിയില്‍ ഇതുവരെ നടന്നത്. പത്തുലക്ഷത്തിന് 32,650 എന്ന തോതിലാണ് ഡല്‍ഹിയില്‍ പരിശോധനകള്‍ നടത്തുന്നത്.

അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ 33 പേര്‍ ഇതില്‍ ഉള്‍പ്പെടും. റോഡുമാര്‍ഗമാണ് ഇവര്‍ തമിഴ്‌നാട്ടില്‍ എത്തിയത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65 പേര്‍ കോവിഡ് മൂലം മരിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com