മധുരയില്‍ ഒരാഴ്ച കൂടി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; ജൂലൈ 12 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്
മധുരയില്‍ ഒരാഴ്ച കൂടി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; ജൂലൈ 12 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി

ചെന്നൈ : തമിഴ്‌നാട്ടിലെ മധുരയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 12 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. മധുര ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.

നേരത്തെ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ അടച്ചിടലിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം. മധുരയില്‍ ഇന്നലെ മാത്രം 287 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മധുര നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3423 ആയി.

ഇതില്‍ 2405 പേര്‍ ചികില്‍സയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മധുരയില്‍ കോവിഡ് ബാധിച്ച് 51 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com