മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ രണ്ടുലക്ഷം കടന്നു, 24 മണിക്കൂറിനിടെ 7074പേര്‍ക്ക് രോഗബാധ; വിറങ്ങലിച്ച് സംസ്ഥാനം 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ രണ്ടുലക്ഷം കടന്നു, 24 മണിക്കൂറിനിടെ 7074പേര്‍ക്ക് രോഗബാധ; വിറങ്ങലിച്ച് സംസ്ഥാനം 

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 7074 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 295 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇതുവരെ 8671 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 83,295 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുംബൈയില്‍ 24 മണിക്കൂറിനിടെ 1180 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇന്ന്് 1071 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 68 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈ നഗരത്തില്‍ ഇതുവരെ 82,814 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 53,463 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 24524 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4827 പേരാണ് നഗരത്തില്‍ മാത്രം മരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഏഴുദിവസമായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ്. 1839 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 42 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്ത് 11966 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 9244 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് മാത്രം 439 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 335 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21549 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1694 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ 33 പേര്‍ ഇതില്‍ ഉള്‍പ്പെടും. റോഡുമാര്‍ഗമാണ് ഇവര്‍ തമിഴ്‌നാട്ടില്‍ എത്തിയത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65 പേര്‍ കോവിഡ് മൂലം മരിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 

നിലവില്‍ 1,07,001 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1450 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 44956 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 4329 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ 2505 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2632 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 55 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ ഡല്‍ഹിയില്‍ 97200 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 25,940 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. മരണസംഖ്യ 3004 ആയി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com