സ്വർണം കൊണ്ട് മാസ്ക്, ശ്വാസമെടുക്കാൻ ചെറുദ്വാരങ്ങൾ; വില 2.89 ലക്ഷം

സ്വർണ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു
സ്വർണം കൊണ്ട് മാസ്ക്, ശ്വാസമെടുക്കാൻ ചെറുദ്വാരങ്ങൾ; വില 2.89 ലക്ഷം

കോവിഡ് വ്യാപനം തടയാൻ മാസ്ക് നിർബന്ധമാക്കിയതിന് പിന്നാലെ പല തരത്തിലുള്ള മാസ്കുകൾ വിപണിയിലെത്തുന്നുണ്ട്. തുണി കൊണ്ടുള്ള മാസ്കിലെ പുത്തൻ പരീക്ഷണങ്ങളൊക്കെ ട്രെൻഡായി മാറിയിരിക്കുകയാണ്. എന്നാലിപ്പോൾ സ്വർണം കൊണ്ട് നിർമിച്ച ഒരു മാസ്കാണ് വാർത്തകളിൽ നിറയുന്നത്.

പുണെ സ്വദേശിയായ ശങ്കർ കുറാഡെ എന്നയാളാണ് സ്വർണം കൊണ്ട് മാസ്ക് ചെയ്തെടുത്തത്. 2.89 ലക്ഷം രൂപയുടെ സ്വർണമാണ് ഇതിനായി ശങ്കർ ഉപയോഗിച്ചത്. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇയാളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. വളരെ കനം കുറച്ച് നിർമ്മിച്ചിട്ടുള്ള മാസ്കിൽ ശ്വാസമെടുക്കാൻ ചെറുദ്വാരങ്ങളും നൽകിയിട്ടുണ്ട്. അതേസമയം ഈ മാസ്ക് വൈറസിനെ തടയാൻ ഫലപ്രദമാണോ എന്ന് തനിക്കറിയില്ലെന്ന് ശങ്കർ പറയുന്നു.

സ്വർണ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതോടെ ശങ്കറിനെ ട്രോളിക്കൊണ്ടുള്ള കമന്റുകളും എത്തിതുടങ്ങി. ദ്വാരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇത് പ്രയോജനപ്പെട്ടേനെ എന്നാണ് ഇവർ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com