10 രൂപയിൽ നിന്ന് 70 രൂപയിലേക്ക്; ഡൽഹിയിൽ ഒരാഴ്ചയ്ക്കിടെ തക്കാളിക്ക് പൊള്ളുന്ന വില

കാലവർഷം എത്തിയതാണു വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ
10 രൂപയിൽ നിന്ന് 70 രൂപയിലേക്ക്; ഡൽഹിയിൽ ഒരാഴ്ചയ്ക്കിടെ തക്കാളിക്ക് പൊള്ളുന്ന വില

ന്യൂഡൽഹി: ഡൽഹിയിൽ പച്ചക്കറി വിലയിൽ വൻ വർദ്ധന. ഒരു കിലേ തക്കാളിക്ക് 10 രൂപയിൽ നിന്ന് 70 രൂപയിലേക്കാണ് വില വർദ്ധിച്ചത്. കാലവർഷം എത്തിയതാണു വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

കാലവർഷത്തിൽ തക്കാളി കൃഷി നശിക്കുന്നതും മൊത്ത കമ്പോളത്തിൽ ഉൽപന്നം എത്താൻ വൈകുന്നതുമാണ് വില വർധനയ്ക്ക് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

ഒരാഴ്ച മുൻപു വരെ കിലോയ്ക്കു 10–15 രൂപയ്ക്കു ചില്ലറ വിപണിയിൽ ലഭിച്ചിരുന്ന തക്കാളിക്കാണ് ഇപ്പോൾ 70 രൂപ നൽകേണ്ടിവരുന്നത്. എന്നാൽ ജൂലൈ ആദ്യ ആഴ്ച തന്നെ മൊത്തവില കിലോയ്ക്ക് 52 രൂപയായി ഉയർന്നു. വ്യാഴാഴ്ച ഒരു കിലോ തക്കാളിക്കു ചില്ലറ വിൽപനക്കാർ 80 രൂപ വരെ ഈടാക്കി.അടുത്തയാഴ്ചയോടെ ഹിമാചൽ പ്രദേശിൽ നിന്നു പുതിയ തക്കാളിയെത്തിയാൽ വിലകുറയുമെന്നാണു പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com