കര്‍ണാടകയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 2000ലേക്ക്; 24 മണിക്കൂറിനിടെ 37 മരണം, മുള്‍മുനയില്‍ അയല്‍സംസ്ഥാനം 

കഴിഞ്ഞ എട്ടുദിവസമായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്
കര്‍ണാടകയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 2000ലേക്ക്; 24 മണിക്കൂറിനിടെ 37 മരണം, മുള്‍മുനയില്‍ അയല്‍സംസ്ഥാനം 

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ എട്ടുദിവസമായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ്. കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 1925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഈ സമയത്ത് രോഗം ബാധിച്ച് 37 പേര്‍ മരിച്ചതായും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്ത് 23,474 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 372 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 13251 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 9847 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 

തമിഴ്‌നാട്ടില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 4150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേര്‍ കേരളത്തില്‍ നിന്ന് റോഡുമാര്‍ഗം മടങ്ങിയെത്തിയവരാണ്.

24 മണിക്കൂറിനിടെ 60 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,11,151 ആയി ഉയര്‍ന്നു. മരസംഖ്യ 1500 കടന്നു. 1510 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 46,860 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 2186 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൊത്തം കോവിഡ് മുക്തരുടെ എണ്ണം 62,778 ആയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നുമാത്രം 34,102 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്.  

ആന്ധ്രാപ്രദേശില്‍ ഇന്ന് പ്രതിദിനം രേഖപ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് പുറത്തുവന്നത്. 24 മണിക്കൂറിനിടെ ആയിരത്തോളം കോവിഡ് രോഗികളെയാണ് കണ്ടെത്തിയത്. 998 പേരെയാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് 14 പേര്‍ക്ക് മരണം സംഭവിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്ത് 18,697 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,043 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 232 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുകയാണ്. ശനിയാഴ്ച 765 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് ഇത് ആയിരത്തിലേക്ക് എത്തിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com