ഗുജറാത്ത്, യുപി, ഡല്‍ഹി..., 21 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ രോഗമുക്തി അതിവേഗം, ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

കോവിഡ് രോഗമുക്തി നിരക്കില്‍ 21 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലെന്ന് കേന്ദ്ര സര്‍ക്കാര്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:  കോവിഡ് രോഗമുക്തി നിരക്കില്‍ 21 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 61 ശതമാനത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ 60.77 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്കെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, ആശ്വാസം പകരുന്നതാണ് കോവിഡ് രോഗമുക്തി നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് ഉള്‍പ്പെടെ 21 സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളിലെ കോവിഡ് രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

നിലവില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറേമുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. 6.73 ലക്ഷം പേര്‍ക്കാണ് രോഗബാധ  കണ്ടെത്തിയത്. ഇതില്‍ 4,09,083 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 613 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com