തലസ്ഥാനത്തെ വരിഞ്ഞുമുറുക്കി വൈറസ്; ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ഒരുലക്ഷം കടന്നു

72,088പേര്‍ രോഗത്തില്‍ നിന്ന് മുക്തരായപ്പോള്‍, 25,620പേര്‍ നിലവില്‍ ചികിത്സയിലുണ്ട്
തലസ്ഥാനത്തെ വരിഞ്ഞുമുറുക്കി വൈറസ്; ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ഒരുലക്ഷം കടന്നു


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വരിഞ്ഞുമുറുക്കി കോവിഡ്. രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്ന് 1379പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,00823ആയി.

72,088പേര്‍ രോഗത്തില്‍ നിന്ന് മുക്തരായപ്പോള്‍, 25,620പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇന്ന് 48 മരണം റിപ്പോര്‍ട്ട് ചെയ്തു. 3,115ആണ് ആകെ മരണസംഖ്യ.

അതേസമയം, കോവിഡ് വ്യാപനത്തിന് അറുതിയില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്ന് 5,368പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 204പേരാണ് ഇന്ന് മരിച്ചത്. 2,11,987പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 9,026പേര്‍ മരിച്ചു. 87,681പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 54.37ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com