കന്‍വാര്‍ യാത്രയ്ക്ക് നിരോധനം; ഹരിദ്വാറിലേക്കുള്ള റോഡുകള്‍ അടച്ചു

പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാറിലേക്കുള്ള വഴികള്‍ അടച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
കന്‍വാര്‍ യാത്രയ്ക്ക് നിരോധനം; ഹരിദ്വാറിലേക്കുള്ള റോഡുകള്‍ അടച്ചു

പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാറിലേക്കുള്ള വഴികള്‍ അടച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്ര തീര്‍ത്ഥാടനം നിരോധിച്ചതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നടപടി. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഹരിദ്വാര്‍ ജില്ലയിലേക്കുള്ള മുഴുവന്‍ റോഡുകളും പൊലീസ് അടച്ചു. കന്‍വാര്‍ യാത്രയ്ക്കായി എത്തിയ വിശ്വാസികള്‍ അവരവരുടെ സ്ഥലങ്ങളിലേക്ക് തിരുച്ചുപോണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. 

അതേസമയം, ഉത്താഖണ്ഡ് സംസ്ഥാനത്തുള്ളവര്‍ക്ക് ജില്ലാ കലക്ടറുടെ അനുവാദമുള്ള കത്തുണ്ടെങ്കില്‍ ഹരിദ്വാറിലേക്ക് പ്രവേശിക്കാമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

സപ്ത്ഋഷി ചെക്ക്‌പോസ്റ്റ്, നര്‍സോന്‍, ഭഗവാന്‍പൂര്‍, ചിഡിയാപൂര്‍ എന്നിവിടങ്ങളിലെ അതിര്‍ത്തികളാണ് അടച്ചത്. വര്‍ഷാവര്‍ഷം നടന്നുവരുന്ന കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും എത്തുന്നത്. 3,124പേര്‍ക്കാണ് ഉത്തരാഖണ്ഡില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,524പേര്‍ക്ക് രോഗം ഭേദമായി. 42പേരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com