തമിഴ്‌നാട്ടില്‍ 1,18,594; കര്‍ണാടകയില്‍ 26,815;  കോവിഡ് വിളയാട്ടത്തില്‍ പകച്ച് അയല്‍ സംസ്ഥാനങ്ങള്‍

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിഴ്‌നാട്ടില്‍ ഇന്ന് 3616പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തമിഴ്‌നാട്ടില്‍ 1,18,594; കര്‍ണാടകയില്‍ 26,815;  കോവിഡ് വിളയാട്ടത്തില്‍ പകച്ച് അയല്‍ സംസ്ഥാനങ്ങള്‍


ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിഴ്‌നാട്ടില്‍ ഇന്ന് 3616പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 65 മരണം റിപ്പോര്‍ട്ട് ചെയ്തു, 1,18,594പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 1,636പേര്‍ മരിച്ചു. 45,839പേരാണ് ഇനി ചികിത്സയിലുള്ളത്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ 9പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം, മറ്റൊരു അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്ന് 1,496പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 15 മരണം സംഭവിച്ചു.  26,815പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 11,098പേരാണ് രോഗമുക്തരായത്. 416പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com