പ്രളയജലത്തില്‍ മുങ്ങി ദ്വാരക ; മഴക്കെടുതിയില്‍ ഗുജറാത്ത് ( വീഡിയോ)

ദ്വാരക ജില്ലയിലെ കുഭാലിയയില്‍ ഇന്നലെ 434 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്
പ്രളയജലത്തില്‍ മുങ്ങി ദ്വാരക ; മഴക്കെടുതിയില്‍ ഗുജറാത്ത് ( വീഡിയോ)

അഹമ്മദാബാദ് : കനത്തമഴയെത്തുടര്‍ന്ന് ഗുജറാത്തിലെ നിരവധി ജില്ലകള്‍ പ്രളയക്കെടുതിയില്‍. ദ്വാരക, പോര്‍ബന്തര്‍, ഗിര്‍ സോംനാഥ്, ജുനാഗഡ്, അമ്രേലി തുടങ്ങിയ ജില്ലകളില്‍ മഴ കനത്ത നാശം വിതച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടിലാണ്.

ദ്വാരക ജില്ലയിലെ കുഭാലിയയില്‍ ഇന്നലെ 434 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ആറു മുതല്‍ എട്ടുവരെയുള്ള സമയത്തുമാത്രം 292 മി മീ മഴ പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിലായി.

റോഡുകളും കൃഷിടിയങ്ങളും വെള്ളത്തിനടിയിലായി. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. ദിര്‍ സോമനാഥിലെ ദ്രോണേശ്വര്‍ അണക്കെട്ട് നിറഞ്ഞൊഴുകി. അടുത്ത മൂന്നുദിവസം കൂടി കനത്ത മഴയും ഇടിമിന്നലും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com