ആംബുലന്‍സില്ല; ഡ്രൈവര്‍മാര്‍ക്ക് ഭയം; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ട്രാക്ടറില്‍ കൊണ്ടുപോയി സംസ്‌കരിച്ച് ഡോക്ടര്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2020 04:06 PM  |  

Last Updated: 13th July 2020 04:06 PM  |   A+A-   |  

dctr-tractr

 

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ട്രാക്ടറില്‍ കൊണ്ടുപോയി സംസ്‌കരിച്ച് ഡോക്ടര്‍. തെലങ്കാനയിലെ പെടപ്പള്ളി ജില്ലയിലാണ് സംഭവം നടന്നത്. ആംബുന്‍സ് ലഭിക്കാതെ വന്നതോടെയാണ് ട്രാക്ടറില്‍ കൊണ്ടുപോയി സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ട്രാക്ടര്‍ ഓടിക്കാന്‍ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ ഡോക്ടര്‍ ശ്രീറാം ട്രാക്ടര്‍ ഡ്രൈവ് ചെയ്യാന്‍ മുന്നോട്ടുവരികയായിരുന്നു. 

ഞായറാഴ്ചയാണ് കോവിഡ് ബാധിതന്‍ മരിച്ചത്. ആംബുലിന്‍സിന് ശ്രമിച്ചപ്പോള്‍ ലഭിച്ചില്ല. പകരം ട്രാക്ടറില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. 
വാഹനം കിട്ടിയപ്പോള്‍ മറ്റൊരു പ്രശ്‌നം ഉയര്‍ന്നുവന്നു. മുന്‍സിപ്പാലിറ്റി ഡ്രൈവര്‍മാര്‍ക്കും മറ്റു ഡ്രൈവര്‍ക്കും കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവുമായി ട്രാക്ടര്‍ ഓടിക്കാന്‍ ഭയം. 

മറ്റു വഴികളില്ലാതെ ഡിസ്ട്രിക്റ്റ് സര്‍വൈലന്‍സ് ഓഫീസര്‍ കൂടിയായ ഡോക്ടര്‍ ശ്രീറാം ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു ശ്രീറാമിന്റെ ട്രാക്ടര്‍ ഡ്രൈവിങ്. ജനങ്ങളുടെ പേടി മാറ്റാന്‍ ഇനിയും ഇത്തരത്തില്‍ ഡ്രൈവ് ചെയ്യാന്‍ തയ്യാറാണെന്നാണ് ഡോക്ടര്‍ ശ്രീറാം പറയുന്നത്.