'വഴങ്ങിയാല്‍ ജോലി ചെയ്യാതെ ഒരു വര്‍ഷത്തെ ശമ്പളം തരാം'; നഗരസഭാ അംഗത്തിന്റെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചതായി യുവതിയുടെ പരാതി; കേസ്

ലഖ്‌നൗ: നഗരസഭാ അംഗത്തിന്റെ ഭര്‍ത്താവ് ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കിയെന്ന് ശുചീകരണ തൊഴിലാളിയായ യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് സംഭവം. ജഹനാബാദ് ടൗണ്‍ ഏരിയാ കമ്മിറ്റി അധ്യക്ഷയായ സ്ത്രീയുടെ ഭര്‍ത്താവ് ദുര്‍ഗ ചരണ്‍ ഗുപ്ത (അണ്ണ) എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. 

ഭര്‍ത്താവിന്റെ അശ്ലീല  സംഭാഷണങ്ങളുടെ ശബ്ദ സന്ദേശം ഡിലീറ്റ് ചെയ്ത് കളയാത്തതിന്റെ പേരില്‍ യുവതിയെ നഗരസഭാംഗം ശുചീകരണ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് പീഡന വാര്‍ത്ത പുറത്തറിഞ്ഞത്. 

ഒരു വര്‍ഷത്തോളമായി ഇയാള്‍ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭാര്യ ഇല്ലാത്ത സമയത്ത് ദുര്‍ഗ ചരണ്‍ ടൗണ്‍  ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നും വഴങ്ങിക്കൊടുത്താല്‍ ജോലി ചെയ്യാതെ തന്നെ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാമെന്നു പ്രലോഭിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. 

വഴങ്ങിക്കൊടുക്കാത്തതിനെ തുടര്‍ന്ന് ദുര്‍ഗ ചരണ്‍ യുവതിയ്‌ക്കെതിരെ നിരന്തരം അപവാദം പ്രചരിപ്പിച്ചിരുന്നു. ജാതീയമായ അധിക്ഷേപങ്ങളും നടത്തിയതായി പൊലീസ് പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com