38 കിലോ തൂക്കം, 16 അടി നീളം; ഇന്ത്യയിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളില്‍ ഒന്നിനെ പിടികൂടി (വീഡിയോ)

അസമില്‍ പെരുമ്പാമ്പിനെ പിടികൂടി കാട്ടില്‍ വിടുന്നതിന്റെ വീഡിയോ വൈറലാകുന്നു
38 കിലോ തൂക്കം, 16 അടി നീളം; ഇന്ത്യയിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളില്‍ ഒന്നിനെ പിടികൂടി (വീഡിയോ)

ദിസ്പൂര്‍: അസമില്‍ പെരുമ്പാമ്പിനെ പിടികൂടി കാട്ടില്‍ വിടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളില്‍ ഒന്നിനെയാണ് പിടികൂടിയത്. 

അസം നാഗോണ്‍ ജില്ലയിലെ ബോര്‍ഗട്ട് ചപ്പനാല ഗ്രാമത്തിലാണ് സംഭവം. ആടിനെ വിഴുങ്ങുന്ന നിലയിലാണ് ബര്‍മീസ് പൈത്തണ്‍ ഇനത്തില്‍പ്പെട്ട പെരുമ്പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് വിദഗ്ധന്‍ സ്ഥലത്തെത്തി ഇതിനെ പിടികൂടുകയായിരുന്നു. 38 കിലോഗ്രാം തൂക്കമുളള പാമ്പിന് 16 അടി നീളമാണ് ഉളളത്.

പാമ്പിനെ പിടികൂടുന്നത് കാണാന്‍ ഗ്രാമവാസികള്‍ ഒന്നടങ്കം തടിച്ചുകൂടി. ഇതിന്റെ വീഡിയോ വ്യാപകമായാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുളള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് പാമ്പിനെ തൊട്ടടുത്തുളള സ്വാങ് റിസര്‍വ് വനത്തിലേക്ക് തുറന്നുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com