കനത്തമഴയില്‍ സ്‌കൂള്‍ കെട്ടിടം നദിയില്‍ തകര്‍ന്നുവീണു; വീഡിയോ

ഭഗല്‍പൂര്‍ ജില്ലയില്‍ സ്‌കൂള്‍ കെട്ടിടം നദിയിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിലുളളത്
കനത്തമഴയില്‍ സ്‌കൂള്‍ കെട്ടിടം നദിയില്‍ തകര്‍ന്നുവീണു; വീഡിയോ

പട്‌ന: നേപ്പാളിലെ കനത്ത മഴയെ തുടര്‍ന്ന് ബിഹാറില്‍ വെളളപ്പൊക്ക ഭീഷണി. പല നദികളും അപകടകരമായ നിലയിലാണ് ഒഴുകുന്നത്. വടക്കന്‍ ബീഹാറാണ് ഭീതിയില്‍ കഴിയുന്നത്. 

ബാഗ്മതി, കമല, ഗന്ധക് തുടങ്ങി നേപ്പാളില്‍ നിന്നും ഒഴുകിയെത്തുന്ന നദികളിലെ ജലനിരപ്പാണ് ക്രമാതീതമായി ഉയര്‍ന്നത്. മുസഫര്‍പുര്‍, സീതാമഡി, മോത്തിഹാരി, മധുബനി തുടങ്ങിയ ജില്ലകളാണ് വെളളപ്പൊക്ക ഭീഷണി നേരിടുന്നത്. അതിനിടെ അപകടകരമായ നിലയില്‍ ഒഴുകുന്ന നദിയിലേക്ക് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീഴുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

കോസി നദിയാണ് അപകടകരമായ നിലയില്‍ ഒഴുകുന്നത്. ഭഗല്‍പൂര്‍ ജില്ലയില്‍ സ്‌കൂള്‍ കെട്ടിടം നദിയിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിലുളളത്. കനത്ത മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com