പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെ; ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് പ്രതിദിന പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍
ഫയല്‍ചിത്രം
ഫയല്‍ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിദിന പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. പത്തുലക്ഷം പേരില്‍ 182 ആണ് കേരളത്തിന്റെ പരിശോധനാ നിരക്ക്. ദേശീയ ശരാശരി 201 ആണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം അഭ്യര്‍ത്ഥിച്ചു.

പത്തുലക്ഷം പേരില്‍ കുറഞ്ഞത് 140 പേരെയെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അതിനെ സമഗ്ര പരിശോധനയായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അങ്ങനെ നോക്കിയാല്‍ കേരളം മുകളിലാണ്. പരിശോധനയില്‍ ഗോവയാണ് ഏറ്റവും മുന്‍പില്‍. 1058 ആണ് ഗോവയുടെ പരിശോധനാ നിരക്ക്. ഡല്‍ഹിയില്‍ 10ലക്ഷം പേരില്‍ 978 പേര്‍ക്ക് പരിശോധന നടത്തുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ത്രിപുര 642, തമിഴ്‌നാട് 563, ജമ്മു കശ്മീര്‍ 540, പുതുച്ചേരി 511, ഹരിയാന 420, കര്‍ണാടക 297, മധ്യപ്രദേശ് 249, ആന്ധ്രാപ്രദേശ് 260, രാജസ്ഥാന്‍ 235, എന്നിങ്ങനെയാണ് കേരളത്തിന് മുകളിലുളള വിവിധ സംസ്ഥാനങ്ങളുടെ പരിശോധന കണക്ക്. മഹാരാഷ്ട്രയില്‍ പോലും കേരളത്തിനേക്കാള്‍ മുകളിലാണ് പരിശോധന. 198 ആണ് മഹാരാഷ്ട്രയിലെ പരിശോധന നിരക്ക്. മിസോറാം, നാഗലാന്‍ഡ്, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നിവയാണ് പരിശോധനയില്‍ കേരളത്തിന് താഴെയുളള സംസ്ഥാനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com