മ​രു​ന്ന് നി​ർ​മാ​ണ ശാ​ല​യി​ൽ തീപിടുത്തം; കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർന്നു

വി​ശാ​ഖപ​ട്ട​ണ​ത്തു​ള്ള ജ​ഐ​ൻ ഫാ​ർ​മ​സി​റ്റി​യി​ലാ​ണ് സം​ഭ​വം
മ​രു​ന്ന് നി​ർ​മാ​ണ ശാ​ല​യി​ൽ തീപിടുത്തം; കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർന്നു

വി​ശാ​ഖ​പ​ട്ട​ണം: മ​രു​ന്ന് നി​ർ​മാ​ണ ശാ​ല​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. വി​ശാ​ഖപ​ട്ട​ണ​ത്തു​ള്ള ജ​ഐ​ൻ ഫാ​ർ​മ​സി​റ്റി​യി​ലാ​ണ് സം​ഭ​വം. കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്നെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. 90ശതമാനം തീയും അണച്ചതായി വി​ശാ​ഖപ​ട്ട​ണം ഡിസിപി സുരേഷ് ബാബു പ്രതികരിച്ചു. ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനിയിൽ തീപി‍ടുത്തമുണ്ടാകുന്നത് എന്നാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com