സിബിഎസ്ഇ പരീക്ഷയില്‍ സ്‌കൂളിന് മികച്ച വിജയം; പ്രിന്‍സിപ്പലിന് ഏഴരക്കോടി; ഇരട്ടി മധുരം

ആവശ്യമുള്ള പണമെടുത്ത് ബാക്കിയുള്ളവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ്  തീരുമാനം 
സിബിഎസ്ഇ പരീക്ഷയില്‍ സ്‌കൂളിന് മികച്ച വിജയം; പ്രിന്‍സിപ്പലിന് ഏഴരക്കോടി; ഇരട്ടി മധുരം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ അജ്മാന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സപ്പലിന് ഭാഗ്യദേവതയുടെ കടാക്ഷം. 10 ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. ഏകദേശം ഏഴരക്കോടി രൂപ. പൂനെ സ്വദേശി മാലതി ദാസാണ് കോടി പതിയായത്. തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിനിടെ ലഭിച്ച സമ്മാനം ഇരട്ടിമധുരം പകരുന്നതായി അവര്‍ പറഞ്ഞു.

വലിയ അനുഗ്രഹമാണ് ഉണ്ടായത്. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ആവശ്യമുള്ള പണമെടുത്ത് ബാക്കിയുള്ളവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.32 വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന മാലതി ദാസ് ജൂണ്‍ 26ന് ഓണ്‍ലൈനിലൂടെയാണ് സമ്മാന ടിക്കറ്റെടുത്തത്. നാട്ടിലേയ്ക്ക് പോകുമ്പോള്‍ വിമാനത്താവളത്തില്‍ നിന്നും പതിവായി ഭാഗ്യ പരീക്ഷണം നടത്താറുള്ള ഇവര്‍ക്ക് ആദ്യമായാണ് ഭാഗ്യം ലഭിക്കുന്നത്.

നാഗ്പൂരില്‍ സ്ഥിരതാമസമാക്കിയ മാലതി ദാസ് നേരത്തെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. മകള്‍ അജ്മാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ തന്നെ ഓപ്പറേഷന്‍ മാനേജറാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com