കനത്തമഴ, ബിഹാറില്‍ മുഖ്യമന്ത്രി കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്ത പാലം ഒലിച്ചുപോയി, (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2020 11:22 AM  |  

Last Updated: 16th July 2020 11:22 AM  |   A+A-   |  

 

പട്‌ന: ബിഹാറില്‍ കനത്തമഴയില്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പാലം തകര്‍ന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജൂണില്‍ ഉദ്ഘാടനം ചെയ്ത പാലത്തിന്റെ ഒരു ഭാഗമാണ് വെളളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നുപോയത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ബിഹാര്‍ ഗോപാല്‍ഗഞ്ചിലെ സത്താര്‍ഗട്ട് പാലമാണ് തകര്‍ന്നത്. ഗന്ധക് നദിക്ക് കുറുകെ സ്ഥാപിച്ച പാലത്തിന്റെ ഒരു ഭാഗമാണ് കനത്തമഴയില്‍ ഒലിച്ചുപോയത്. കഴിഞ്ഞ മാസമാണ് ഈ പാലം നീതിഷ്‌കുമാര്‍ ഗതാഗതത്തിന് തുറന്നുകൊടുത്തത്.

ബിഹാറില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍ അടിയിലാണ്. കഴിഞ്ഞദിവസം സ്‌കൂള്‍ കെട്ടിടം നദിയില്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. ബിഹാറിലെ കനത്തമഴയ്ക്ക് പുറമേ ഹിമാലയന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളില്‍ ശക്തമായ മഴ പെയ്യുന്നതും ബിഹാറില്‍ വെളളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. നേപ്പാളില്‍ നിന്ന് ഒഴുകിയെത്തുന്ന പല നദികളും ബിഹാറില്‍ കരകവിഞ്ഞ് ഒഴുകുകയാണ്.