ഭൂമി പിടിച്ചെടുക്കാന്‍ വന്ന പൊലീസുകാര്‍ക്ക് മുന്നില്‍ വിഷം കഴിച്ച് ദമ്പതികള്‍; ക്രൂരമര്‍ദനം, ജില്ലാ കലക്ടറെയും എസ്പിയെയും നീക്കി

ഗുണയിലെ ജഗന്‍പൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കോളജിന് വേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചു കൃഷി നടത്തിവരികയായിരുന്നു രാജ്കുമാര്‍ അഹിര്‍വാറും കുടുംബവും.
ഭൂമി പിടിച്ചെടുക്കാന്‍ വന്ന പൊലീസുകാര്‍ക്ക് മുന്നില്‍ വിഷം കഴിച്ച് ദമ്പതികള്‍; ക്രൂരമര്‍ദനം, ജില്ലാ കലക്ടറെയും എസ്പിയെയും നീക്കി

ഗുണ:  ഭൂമി ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും മുന്നില്‍ വിഷം കഴിച്ച ദമ്പതികളെ തല്ലി ചതച്ച് പൊലീസ്.  മധ്യപ്രദേശിലെ ഗുണയില്‍ നടന്ന സംഭവത്തില്‍ ജില്ലാ കലക്ടറെയും ഗുണ എസ്പിയെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സ്ഥാനത്ത് നിന്ന് നീക്കി.

ഗുണയിലെ ജഗന്‍പൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കോളജിന് വേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചു കൃഷി നടത്തിവരികയായിരുന്നു രാജ്കുമാര്‍ അഹിര്‍വാറും കുടുംബവും.

പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസിന് മുന്നില്‍ ദമ്പതികള്‍ വിഷം കഴിച്ചു. എന്നാല്‍ പിടിച്ചുമാറ്റാന്‍ പൊലീസ് തയ്യാറായില്ല.

പിന്നാലെ ഇവരെ വാഹനത്തില്‍ പിടിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും ദമ്പതികള്‍ പരസ്പരം കെട്ടിപ്പിടിച്ചു നിന്നു. പൊലീസ് ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള ഒരു നീക്കവും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com