ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവതിക്ക് നേരെ ലൈംഗീക അതിക്രമം; ഡോക്ടറെന്ന വ്യാജേന എത്തിയ വ്യക്തി പീഡിപ്പിച്ചു

ഡോക്ടര്‍ എന്ന വ്യാജേന എത്തിയ ഇരുപത്തിയഞ്ചുകാരന്‍ കോവിഡ് പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം വാങ്ങി പരിശോധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ മാനഭംഗത്തിന് ഇരയാക്കി. നവി മുംബൈയിലെ പന്‍വലിലാണ് സംഭവം. ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയ എത്തിയ വ്യക്തിയാണ് പീഡിപ്പിച്ചത്. 

നാല്‍പത് വയസുള്ള സ്ത്രീയാണ് മാനഭംഗത്തിന് ഇരയായത്. ഡോക്ടര്‍ എന്ന വ്യാജേന എത്തിയ ഇരുപത്തിയഞ്ചുകാരന്‍ കോവിഡ് പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം വാങ്ങി പരിശോധിച്ചു. ശരീരം വേദനയുണ്ടെന്ന് പറഞ്ഞതോടെ ചികിത്സ എന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി. പൊലീസ് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com