ദേശീയപാതയില്‍ അനങ്ങാന്‍ പോലും കഴിയാതെ ഭീമന്‍ കാണ്ടാമൃഗം, വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങിയത് തൊണ്ണൂറോളം കാട്ടുമൃഗങ്ങള്‍; പ്രളയക്കെടുതിയില്‍ അസം 

കാസിരംഗ ദേശീയപാതയിലാണ് കാണ്ടാമൃഗത്തെ കണ്ടെത്തിയത്
ദേശീയപാതയില്‍ അനങ്ങാന്‍ പോലും കഴിയാതെ ഭീമന്‍ കാണ്ടാമൃഗം, വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങിയത് തൊണ്ണൂറോളം കാട്ടുമൃഗങ്ങള്‍; പ്രളയക്കെടുതിയില്‍ അസം 

ദിസ്പൂര്‍: കോവിഡിന് പിന്നാലെ പ്രളയവും കനത്ത നാശം വിതക്കുകയാണ് അസമില്‍. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെത്തിടര്‍ന്ന് നിരവധി ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കാസിരംഗ ദേശീയോദ്യാനവും വെള്ളത്തിനടയിലായിരുന്നു.  

ഇപ്പോഴിതാ ദേശീയപാതയില്‍ മൃതപ്രാണനായ കിടക്കുന്ന ഭീമന്‍ കാണ്ടാമൃഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. കാസിരംഗ ദേശീയപാതയിലാണ് കാണ്ടാമൃഗത്തെ കണ്ടെത്തിയത്. അനങ്ങാന്‍ പോലും കഴിയാതെ അവശനിലയിലാണ് കാണ്ടാമൃഗത്തെ വിഡിയോയില്‍ കാണാനാകുക. റോഡിന് കുറുകെ കിടക്കുന്നതിനാല്‍ പൊലീസ് അടക്കുമുളവര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. 

കാസിരംഗ പാര്‍ക്കിന്റെ 95 ശതമാനവും വെള്ളം നിറഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുവരെ ഏകദേശം തൊണ്ണൂറോളം കാട്ടുമൃഗങ്ങള്‍ക്കാണ് ജിവന്‍ നഷ്ടപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com