പുലര്‍ച്ചെ രണ്ട് മണിക്ക് ബൈക്കിലെത്തി, സ്‌ഫോടനത്തിലൂടെ എടിഎം തകര്‍ത്തു; 22 ലക്ഷം കവര്‍ന്നു; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം എടിഎം സ്‌ഫോടനത്തിലൂടെ തകര്‍ത്തശേഷം 22 ലക്ഷം രൂപ കവര്‍ന്നു
പുലര്‍ച്ചെ രണ്ട് മണിക്ക് ബൈക്കിലെത്തി, സ്‌ഫോടനത്തിലൂടെ എടിഎം തകര്‍ത്തു; 22 ലക്ഷം കവര്‍ന്നു; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

ഭോപ്പാല്‍: പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം എടിഎം സ്‌ഫോടനത്തിലൂടെ തകര്‍ത്തശേഷം 22 ലക്ഷം രൂപ കവര്‍ന്നു.മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. എടിഎമ്മിലെ കാവല്‍ക്കാരനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു രണ്ടംഗസംഘം പണം കവര്‍ന്നത്. 

ജില്ലാ ഹെഡ്ക്വര്‍ട്ടേഴ്‌സിന് അറുപത് കിലോമീറ്റര്‍ അകലെ സിമാരിയ ടൗണിലെ എസ്ബിഐ എടിഎമ്മാണ് രണ്ടംഗസംഘം തകര്‍ത്തത്. മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമെന്ന് എസ്പി മായാങ്ക് അശ്വതി പറഞ്ഞു. 

എടിഎമ്മില്‍ നിന്ന് 22 ലക്ഷം രൂപ കവര്‍ന്നതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. മോഷ്ടാക്കളെ ഉടന്‍ തന്നെ പിടികൂടാനാകുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മണിയോടെ മോഷ്ടാക്കള്‍ കറുത്ത മോട്ടോര്‍ ബൈക്കിലെത്തുകയായിരുന്നു. ഒരാള്‍ എന്നെ തള്ളിയിട്ട ശേഷം തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷം എടിഎം തകര്‍ത്തശേഷം പണം അപഹരിക്കുകയായിരുന്നെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com